ബസിനെ മറികടക്കാൻ ശ്രമിക്കവേ, ആംബുലൻസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

Published : Oct 03, 2023, 01:17 PM IST
ബസിനെ മറികടക്കാൻ ശ്രമിക്കവേ, ആംബുലൻസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

Synopsis

ആബുലൻസ് ഡ്രൈവർ കടയ്ക്കൽ മുക്കുന്നം സ്വദേശി മുനീറിന് ഗുരുതര പരുക്കേറ്റു. 

കൊല്ലം: കൊല്ലം ചിതറയിൽ ആബുലൻസ് പിക്കപ്പിലിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ആബുലൻസ് ഡ്രൈവർ കടയ്ക്കൽ മുക്കുന്നം സ്വദേശി മുനീറിന് ഗുരുതര പരുക്കേറ്റു. ചിതറ പാങ്ങോട് റോഡിൽ കല്ലുവെട്ടാൻ കുഴിക്ക് സമീപമാണ് അപകടം നടന്നത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിടെ എതിരെ വന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു. രോഗിയെ കയറ്റാൻ പോയ ആബുലൻസിൽ മറ്റ് ആരും ഉണ്ടായിരുന്നില്ല. ​ഗുരുതര പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ ആദ്യം കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മുനീർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

കൊല്ലം ചിതറയിൽ ആബുലൻസ് പിക്കപ്പിലിടിച്ച് അപകടം

PREV
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു