ചേറ്റുവ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസ്; അകത്ത് രോഗിയില്ല, പകരം നടക്കുന്നത് തകൃതിയായി ലഹരി കച്ചവടം

Published : May 10, 2025, 01:54 PM IST
ചേറ്റുവ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസ്; അകത്ത് രോഗിയില്ല, പകരം നടക്കുന്നത് തകൃതിയായി ലഹരി കച്ചവടം

Synopsis

രണ്ട് യുവാക്കളെ സ്ഥലത്തു നിന്ന് പൊലീസ് പിടികൂടി. ആവശ്യക്കാർക്ക് ആംബുലൻസിൽ തന്നെ എത്തിക്കുകയായിരുന്നു ഇവരുടെ രീതി. 

തൃശ്ശൂർ: ആംബുലൻസിന്റെ മറവിൽ നടത്തിയിരുന്ന ലഹരി കച്ചവടം പൊലീസ് കണ്ടെത്തി. തൃശ്ശൂർ ചേറ്റുവയിലാണ് ഇതുവകെ കേൾക്കാത്ത ലഹരി കച്ചവട രീതിയുമായി രണ്ട് യുവാക്കൾ പിടിയിലായത്. ചേറ്റുവ പാലത്തിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്ന ആംബുലൻസിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ ആണ് പൊലീസ് കണ്ടെടുത്തത്.

ചേറ്റുവ സ്വദേശി പുത്തൻ പീടികയിൽ നസറുദ്ദീൻ (30),  ചാവക്കാട് സ്വദേശി അഫ്സാദ് (24 )എന്നിവരാണ് പിടിയിലായത്. ആംബുലൻസിന്റെ മറവിൽ ലഹരി കച്ചവടം നടത്തുകയായിരുന്നു എന്ന് കണ്ടെത്തി. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസ ലഹരി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ