വഴിയോരത്ത് കിടന്നുറങ്ങിയ വയോധികന് മേൽ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല 

Published : May 10, 2025, 12:28 PM IST
വഴിയോരത്ത് കിടന്നുറങ്ങിയ വയോധികന് മേൽ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല 

Synopsis

തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

പാലക്കാട്: വഴിയോരത്ത് കിടന്നുറങ്ങിയ വയോധികൻ ബസ് കയറി മരിച്ചു. ചന്ദ്രനഗറിൽ ഇന്ന് രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. ബംഗളുരുവിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് , വഴിയരികിൽ കിടന്ന വയോധികന്റ ശരീരത്തിലൂടെ കയറുകയായിരുന്നു. തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ