മണ്ണിടിഞ്ഞ് റോഡ് ബ്ലോക്കായി; ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിത്തിക്കാന്‍ 10 മണിക്കൂര്‍ വൈകി

By Web TeamFirst Published Oct 25, 2021, 6:16 PM IST
Highlights

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കോവിലൂരിൽ നിന്നും ആദിവാസി കോളനിയായ സ്വാമിയാർ അളകുടിറോഡിലേക്ക് കനത്ത മഴയിൽ മലയിടിഞ്ഞു വീണ് ഗതാഗതം നിലച്ചത്. ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

ഇടുക്കി: കനത്ത മഴയെ(Heavy Rain) തുടര്‍ന്ന് മണ്ണിടിഞ്ഞു വീണ് ഗതാഗതം(traffic block) നിലച്ചതിനെ തുടർന്ന് അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിച്ചത് പത്തു മണിക്കൂറിന് ശേഷം. വട്ടവട(Vattavada) സ്വാമിയാർ അളകോളനിയിൽ ലക്ഷ്മി ഗോവിന്ദനാണ്(42) വിദഗ്ദ ചികിത്സ(Treatment) കിട്ടാതെ മണിക്കൂറുകളോളം അവശനിലയിൽ വീട്ടിൽ കഴിഞ്ഞത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കോവിലൂരിൽ നിന്നും ആദിവാസി കോളനിയായ സ്വാമിയാർ അളകുടിറോഡിലേക്ക് കനത്ത മഴയിൽ മലയിടിഞ്ഞു(Land slide) വീണ് ഗതാഗതം നിലച്ചത്. ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

പിന്നീട് ഞായറാഴ്ച രാവിലെ 10 മണിയോടെ നാട്ടുകാരുടെ നേതൃത്യത്തിൽ റോഡിലെ തടസം നീക്കിയ ശേഷമാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. രാത്രി 9 മണിയോടെയാണ് ലക്ഷ്മി എന്ന വീട്ടമ്മ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ആവശനിലയിലായത്. തുടർന്ന് നാട്ടുകാർ ഇവരെ വാഹനത്തിൽ കയറ്റി കോവിലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മണ്ണിടിഞ്ഞ് കിടന്നതിനാൽ  മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. 

ഇതോടെ രോഗിയുമായി ഇവർ വീട്ടിലേക്ക് മടങ്ങി. സ്വാമിയാർ അളകുടിയിൽ മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ വിവരം പുറം ലോകത്ത് അറിയിക്കാനും കഴിഞ്ഞില്ല. രാത്രിയോടെ വീട്ടമ്മ തീർത്തും അവശനിലയിലായി. ഞായറാഴ്ച രാവിലെ ജില്ലാ പഞ്ചായത്തംഗം സി.രാജേന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാരെ സംഘടിപ്പിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങി. പിന്നീട് പത്ത് മണിയോടെയാണ് റോഡിലെ തടസം നീക്കി രോഗിയെ ആശുപത്രിയിലെത്തിച്ചത്. ഗതാഗത സംവിധാനം തീരെ കുറഞ്ഞ ആദിവാസി കോളനിയിൽ പ്രകൃതിദുരന്തങ്ങളോ, മറ്റു അടിയന്തിര ആവശ്യങ്ങളോ ഉണ്ടായാൽ പുറം ലോകത്തെ അറിയിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സ്വാമിയാർ അള കുടിയിലെ ആദിവാസി വിഭാഗങ്ങൾ.
 

click me!