വിവാഹ പാര്‍ട്ടിക്കിടെ കളര്‍ചേര്‍ത്ത സ്പിരിറ്റ് വില്‍പന; യുവാവ് അറസ്റ്റില്‍

Published : Oct 25, 2021, 05:05 PM IST
വിവാഹ പാര്‍ട്ടിക്കിടെ കളര്‍ചേര്‍ത്ത സ്പിരിറ്റ് വില്‍പന; യുവാവ് അറസ്റ്റില്‍

Synopsis

അജിത്തിനെതിരെ 2018 ലും  2019ലും എസ്റ്റേറ്റ് മേഖലയില്‍ മദ്യം വില്പന നടത്തിയതിന് എക്‌സൈസ് കേസെടുത്തിരുന്നു. 

മൂന്നാര്‍: വിവാഹ പാര്‍ട്ടിക്കിടെ കളര്‍ചേര്‍ത്ത സ്പിരിറ്റ്(Spirit) വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍(Arrest). എല്ലപ്പെട്ടി കെ കെ ഡിവിഷനില്‍ അജിത്തിനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും ഏഴ് ലിറ്റല്‍ കളര്‍ ചേര്‍ത്ത സ്പിരിറ്റും കണ്ടെടുത്തു. എല്ലപ്പെട്ടി എസ്റ്റേറ്റ് മേഖലയില്‍ വ്യാപകമായി സ്പിരിറ്റ് വില്പന നടക്കുന്നതായി മൂന്നാര്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു.

പരാതിയെ തുടര്‍ന്ന്  മൂന്നുദിവസം മുബ് സിഐ മനീഷ് കെ കുര്യാക്കോസിന്റ നേത്യത്വത്തില്‍ എസ്റ്റേറ്റില്‍ പരിശോധന  നടത്തി. എസ്റ്റേറ്റ് മേഖലയില്‍ സ്തിരമായി മദ്യം വില്പന നടത്തുന്ന അജിത്തിന് പൊലീസ് താക്കീത് നല്‍കിയിരുന്നു. പ്രശ്‌നബാധിത മേഖലയില്‍ പോലീസിന്റ സ്‌പെഷ്യല്‍ സ്‌കോടിനെയും നിയോഗിച്ച് പരിശോധന നടത്തുന്നതിനിടെയാണ് വിവാഹ പാര്‍ട്ടിയില്‍ കളര്‍ ചേര്‍ത്ത സ്പിരിറ്റ് അജിത്ത് വില്പന നടത്തിയത്.

പൊലീസിന്‍റെ പരിശോധനയില്‍ അജിത്തിന്‍റെ പക്കല്‍ നിന്നും ഏഴ് ലിറ്റര്‍ കളര്‍ ചേര്‍ത്ത സ്പിരിറ്റ് കണ്ടെത്തിയതായി സി ഐ മനീഷ് കെ കുര്യാക്കോസ് പറഞ്ഞു. അജിത്തിനെതിരെ 2018 ലും 19 ലും എസ്റ്റേറ്റ് മേഖലയില്‍ മദ്യം വില്പന നടത്തിയതിന് എക്‌സൈസ് കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.

PREV
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്