നിർമാണത്തിലിരുന്ന വീടിന്റെ ഷെയ്ഡ് ഇടിഞ്ഞ് അപകടം; 4 ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

Published : Apr 17, 2023, 09:08 PM IST
നിർമാണത്തിലിരുന്ന വീടിന്റെ ഷെയ്ഡ് ഇടിഞ്ഞ് അപകടം; 4 ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

Synopsis

നാലു പേർക്കും സാരമായി തന്നെ പരിക്കുകളുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണ്. 

കോട്ടയം: കോട്ടയം മാഞ്ഞൂർ പഞ്ചായത്തിലെ  മേമ്മുറിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ഷെയ്ഡ് ഇടിഞ്ഞ് വീണ് നാല് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരാളുടെ പരുക്ക് ഗുരുതരം. നാലു പേരും പശ്ചിമ ബംഗാൾ സ്വദേശികൾ. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജോർജ്ജ് ജോസഫ് എന്നയാളുടെ നിർമ്മാണത്തിലിരുന്ന വീടിന്റെ ഒരു ഭാ​ഗം പെട്ടെന്ന് ഇടിഞ്ഞുവീണത്. തൊഴിലാളികൾ ഇതിനടയിൽ പെടുകയായിരുന്നു. 

നാട്ടുകാരെത്തിയാണ് നാലു തൊഴിലാളികളെയും ആശുപത്രിയിലെത്തിച്ചത്. നാലു പേർക്കും സാരമായി തന്നെ പരിക്കുകളുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേർക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അറിയാൻ സാധിച്ചത്. എല്ലാവരും ഇപ്പോൾ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എങ്ങനെയാണ് കെട്ടിടം ഇടിഞ്ഞുവീണതെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

 

 

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു