
തിരുവനന്തപുരം: കരമന, നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ മാല പൊട്ടിക്കൽ ശ്രമം നടത്തിയ പ്രതികൾ പോലീസ് പിടിയിലായി. പള്ളിച്ചൽ വിജയ് തോട്ടിങ്കര വിജയാ ഭവനിൽ വിശാഖ് വിജയൻ (19), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുകളം അർച്ചന ഭവനിൽ അർഷാദ് എന്ന ആദർശ് (28), തിരുമല പാങ്ങോട് കുന്നുവിള വീട്ടിൽ അഖിൽജിത് എന്ന ജിബിൻ (27) എന്നിവരെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി നാല് ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.
പ്രതികൾ നേമം പകലൂർ റോഡിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയും സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുശേഷം നേമം സ്റ്റുഡിയോ റോഡിലുള്ള ബേക്കറിയിലും മാല പൊട്ടിക്കാൻ ശ്രമം നടത്തി വാഹനത്തിൽ രക്ഷപ്പെടുകയും വീണ്ടും കരമന മേലാറന്നൂർ ഭാഗത്ത് മെഡിക്കൽ സ്റ്റോറിൽ മാല പൊട്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടീമിനെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പിടിയിലായ മൂന്നു പേരും തിരുവനന്തപുരം സിറ്റിയിൽ നിരവധി കേസുകളിൽ പ്രതികളാണ്. ഫോർട്ട് എ.സി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഭക്ഷണം കഴിച്ചതിന്റെ പൈസ ചോദിച്ചു, തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam