പൂങ്കാവ് സ്വദേശി ആരോമലിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നും ഇവർ ആരോപിച്ചു
പത്തനംതിട്ട: ഭക്ഷണം കഴിച്ചതിന്‍റെ പണം ചോദിച്ചതിന് തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മർദിച്ചെന്ന് പരാതി. പത്തനംതിട്ട പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, അച്ഛൻ സിബി, അമ്മ ലിൻസി എന്നിവർക്കാണ് മർദ്ദനമേറ്റത്. പൂങ്കാവ് സ്വദേശി ആരോമലിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നും ഇവർ ആരോപിച്ചു. പല തവണ ഭക്ഷണം കഴിച്ചതിന്‍റെ പണം ആരോമലും സുഹൃത്തുക്കളും പണം തരാനുണ്ടായിരുന്നെന്നും ഇത് ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ലിനോ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
