
കൊല്ലം: കൊല്ലത്ത് വൃദ്ധദമ്പതികളുടെ വീടിന് തീപിടിച്ചു. തീപടർന്നതോടെ അടുക്കളയുടെ മേൽക്കൂരയും വയറിംങ്ങും കത്തി നശിച്ചു. വീടിന്റെ ഭിത്തികളിലും പൊട്ടലുണ്ട്. അഞ്ചൽ സ്വദേശി ധർമ്മപാലന്റെ വീടിനാണ് തീപിടിച്ചത്.
ജന്മാനാ തളർന്ന മകൻ സനിലിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് ആകെയുണ്ടായിരുന്ന വീടുകൂടി തകർന്നതെന്ന് ധർമ്മപാലൻ പറഞ്ഞു. തകർന്ന വീട് വീട് പുനർനിർമ്മിച്ച് വാസയോഗ്യമാക്കാൻ തുക ഒരുപാട് ചിലവാകും.
ധർമ്മപാലന്റെയും ഭാര്യയുടെയും കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ചേർന്നാണ് സനിലിനെ രക്ഷപ്പെടുത്തിയത്. അഞ്ചൽ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam