
കോഴിക്കോട്: കാളാണ്ടിത്താഴം ബൈപ്പാസ് റോഡരികിൽ ഗ്യഹനാഥനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്തി. കരുമകൻ കാവിനു സമീപം പേരടി പറമ്പിൽ കുരിശിങ്കൽ വീട്ടിൽ റിട്ട. പൊലീസുകാരനായ ജസ്റ്റിൻ ജേക്കബ് (71 ) ആണ് മരിച്ചത്. അസുഖ ബാധയെ തുടർന്നുള്ള വിഷമമാണ് മരണ കാരണമെന്നാണറിയുന്നത്. ഭാര്യക്കൊപ്പമാണ് താമസം. ഏക മകൾ ഓസ്‌ട്രേലിയായിലാണ്. ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതേദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
Read More: ക്വാറിയില്‍ നിന്നും ലോഡുമായി പോയ ടിപ്പറിന് അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആനിയമ്മയ്ക്കും മക്കൾക്കും എന്തുപറ്റി? ഞെട്ടൽ മാറാതെ കാട്ടൂർ ഗ്രാമം, അന്വേഷണം തുടങ്ങി പൊലീസ്
മണ്ണഞ്ചേരി: ഭർത്താവിൻ്റെ മരണശേഷവും മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച ആനിയമ്മ, സ്നേഹനിധിയായ രണ്ട് മക്കളുടെയും മരണത്തിന്റെ ഞെട്ടലിലാണ് കാട്ടൂർ ഗ്രാമം. എന്തിനാണ് മൂന്നുപേരും ഇത്തരമൊരു മരണത്തിലേക്ക് എത്തിയതെന്നാണ് നാട്ടുകാരെല്ലാം ഒരേ സ്വരത്തിൽ ചോദിക്കുന്നത്.
മണ്ണഞ്ചേരിയിൽ അമ്മയും രണ്ട് ആൺമക്കളും വിടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടതാണ് സംഭവം.മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡിൽ കുന്നേൽ ആനി രഞ്ജിത് (54) ലെനിൻ രഞ്ജിത് (36), സുനിൽ രഞ്ജിത് (32) എന്നിവരെയാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ആനി രഞ്ജിത് വീടിനു മുന്നിലെ മുറിയിൽ ഉത്തരത്തിൽ കെട്ടി തൂങ്ങിയ നിലയിലും മക്കളെ രണ്ടു മുറികളിലെ കട്ടിലിൽ മരിച്ച നിലയിലുമാണ് അയൽവാസികൾ കണ്ടത്.
മക്കൾ രണ്ടു പേരും മത്സ്യത്തൊഴിലാളികളാണ്.ഇവരുടെ അച്ഛൻ നാലു വർഷം മുമ്പ് മരിച്ചു. മക്കളുടെ ഉയർച്ചയക്ക് വേണ്ടി എന്തു ത്യാഗത്തിനും ആനിയമ്മ തയ്യാറായിരുന്നു. മൂത്ത മകൻ അനിലും ഇളയവൻ സുനിലും മത്സ്യത്തൊഴിലിൽ പ്രാവീണ്യം സിദ്ധിച്ചവരാണ് സ്വന്തമായി വള്ളവും വലയും ഉണ്ട്. മരിക്കുന്നതിൻ്റെ തലേന്ന് ബന്ധുവിന്റെ വീട്ടിലെ ആദ്യകുർബാന ചടങ്ങിൽ അമ്മയും മക്കളും ആദ്യാവസാനം വരെ പങ്കെടുത്തിരുന്നു.
ഇവിടുത്തെ ചടങ്ങുകൾക്ക് ശേഷം രാത്രി ഏട്ടോടെ മടങ്ങി വീട്ടി എത്തിയതായി അയൽവാസികൾ പറഞ്ഞു. സഹോദരങ്ങൾ തമ്മിൽ അല്ലറ ചില്ലറ അസ്വാരസങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിശദമായ അന്വേഷണങ്ങൾക്ക് ശേഷമേ മരണകാര്യത്തെ സംബന്ധിച്ച് വിശദമാക്കാനാകൂ എന്നാണ് പോലീസ് പറയുന്നത്. സംഭവമറിഞ്ഞ് തീരദേശത്തുള്ള ജനങ്ങളും ഇവിടെ തടിച്ചുകൂടിയിരുന്നു.