ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Aug 25, 2026, 03:53 PM IST
ottappalam death

Synopsis

ഒറ്റപ്പാലം വരോട് ഷാപ്പും പടിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാപ്പുപടി പള്ളത്ത് വീട്ടിൽ ബാലസുബ്രഹ്മണ്യനാണ് മരിച്ചത്.

പാലക്കാട്: ഒറ്റപ്പാലം വരോട് ഷാപ്പും പടിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാപ്പുപടി പള്ളത്ത് വീട്ടിൽ ബാലസുബ്രഹ്മണ്യനാണ് (65)മരിച്ചത്. രണ്ടുദിവസത്തോളം പഴക്കം തോന്നിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. രണ്ടുദിവസമായി ബാലസുബ്രഹ്മണ്യനെ പുറത്തേക്ക് കാണാതായതോടെ സമീപത്ത് ചായക്കട നടത്തുന്ന വ്യക്തി അന്വേഷിക്കുകയായിരുന്നു. വീടിനുള്ളിലെ സോഫയിൽ മരിച്ച നിലയിൽ ബാലസുബ്രഹ്മണ്യനെ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് പ്രിയദർശനി ബസുകൾക്ക് നേരെ കല്ലേറ്
സ്ഥലപരിമിതിയെ മറികടന്ന് നൂതന കൃഷി,നൂറുമേനി വിളവുമായി ഉദയകുമാർ; ഓണവിപണിയിൽ താരമായി വേറിട്ട കൃഷിരീതികൾ