
പാലക്കാട് : പാലക്കാട് ശിരുവാണിയിൽ കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു. തടി പിടിക്കാൻ അരീക്കോട് നിന്നെത്തിച്ച മഹാദേവൻ എന്ന നാട്ടാനയ്ക്കാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. മണ്ണാർക്കാട് ആർആർടി എത്തിയാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്. ആനയുടെ കാലിലും, വയറിലും കാട്ടനകളുടെ കുത്തേറ്റിട്ടുണ്ട്. മൃഗഡോക്ടറെത്തി ആനക്ക് ചികിത്സ നൽകി. കരിമ്പ- ശിരുവാണി ദേശീയപാതയിൽ നിന്നും കേവലം 100 മീറ്റർ മാത്രം അകലെ വെച്ചാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആനയെ ചങ്ങലയിൽ ബന്ധിപ്പിച്ച ശേഷം പാപ്പാൻമാർ വിശ്രമിക്കുമ്പോൾ രാത്രി 12 യോടെയാണ് കാട്ടനക്കൂട്ടം ഇറങ്ങിയത്. ഈ മേഖലയിൽ വന്യമൃഗ ശല്യം പൊതുവേ രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. മൂന്ന് കാട്ടനകൾ ജനവാസ മേഖലയിലെത്തി നാട്ടനയെ ആക്രമിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam