
പത്തനംതിട്ട: ജയിൽ ഉദ്യോഗസ്ഥനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച മുൻ തടവുകാരൻ പിടിയിൽ. പത്തനംതിട്ട റാന്നി സ്വദേശി ബിനു മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുൾ സത്താറിന്‍റെ കോന്നിയിലെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. റിമാൻഡ് തടവുകാരനായിരിക്കെ ജയിൽ മാറ്റിയതിലെ വിരോധത്തിലായിരുന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം സൂപ്രണ്ടിനെ തേടി വന്നത്. ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ ജാമ്യത്തിൽ വിട്ടു.
ഡോർ ലോക്കാണ് എന്നാൽ വിൻഡോയിലൂടെ കയറാം', കർണാടകയിൽ സഫാരി ബസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് പുള്ളിപ്പുലി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam