രാഹുലിനെ അയോ​ഗ്യനാക്കിയപ്പോൾ ആനയൂട്ട് വഴിപാട് നേർന്നു; ​ഗുരുവായൂരിലെത്തി വഴിപാട് കഴിച്ച് മടങ്ങി വയോധിക

Published : Apr 07, 2024, 11:18 AM ISTUpdated : Apr 07, 2024, 11:26 AM IST
രാഹുലിനെ അയോ​ഗ്യനാക്കിയപ്പോൾ ആനയൂട്ട് വഴിപാട് നേർന്നു; ​ഗുരുവായൂരിലെത്തി വഴിപാട് കഴിച്ച് മടങ്ങി വയോധിക

Synopsis

അയോഗ്യത മാറിക്കിട്ടുവാൻ ഗുരുവായൂരപ്പൻ്റെ ഗജവീരന്മാർക്ക് നേർന്ന ആനയൂട്ട് വഴിപാട് ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനത്താവളത്തിൽ നടത്താമെന്നായിരുന്നു ശോഭന രാമകൃഷ്ണന്റെ നേർച്ച. ഇരുപതിനായിരം രൂപ ആനയൂട്ട് സംഖ്യയായി "രാഹുൽ ഗാന്ധി എം.പി. വയനാട് എന്ന പേരിലാണ് ശീട്ടാക്കി വഴിപാട് പൂർത്തികരിച്ചത്. പിന്നീട് ​ഗുരുവായൂരിൽ നിന്നും മടങ്ങുകയും ചെയ്തു.   

തൃശൂർ: കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കായി ഗുരുവായൂരിൽ ആനയൂട്ട് വഴിപാടുമായി വയോധിക. എറണാകുളം അങ്കമാലി സ്വദേശിനി ശോഭന രാമകൃഷ്ണനാണ് രാഹുൽ ഗാന്ധിക്കായി ഗുരുവായൂരിൽ ആനയൂട്ട് വഴിപാട് നടത്തിയത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ നേർന്ന വഴിപാടാണെന്ന് ശോഭന രാമകൃഷ്ണൻ പറഞ്ഞു. രാഹുലിനെ അയോ​ഗ്യനാക്കിയ സൂററ്റ് കോടതി വിധി പിന്നീട് സുപ്രീംകോടതി നീക്കുകയായിരുന്നു. 

അയോഗ്യത മാറിക്കിട്ടുവാൻ ഗുരുവായൂരപ്പൻ്റെ ഗജവീരന്മാർക്ക് നേർന്ന ആനയൂട്ട് വഴിപാട് ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനത്താവളത്തിൽ നടത്താമെന്നായിരുന്നു ശോഭന രാമകൃഷ്ണന്റെ നേർച്ച. ഇരുപതിനായിരം രൂപ ആനയൂട്ട് സംഖ്യയായി "രാഹുൽ ഗാന്ധി എം.പി. വയനാട് എന്ന പേരിലാണ് ശീട്ടാക്കി വഴിപാട് പൂർത്തികരിച്ചത്. പിന്നീട് ​ഗുരുവായൂരിൽ നിന്നും മടങ്ങുകയും ചെയ്തു. 

ആനക്കോട്ടയിൽ എത്തിയ ശോഭന രാമകൃഷ്ണനൊടൊപ്പം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, കൗൺസിലർ സി. എസ്. സൂരജ്, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ എന്നിവർ കൂടെയുണ്ടായിരുന്നു. വഴിപാട് പൂർത്തിയാക്കി കുറച്ചുനേരം ആനക്കോട്ടയിൽ ചിലവഴിച്ചതിന് ശേഷമാണ് ശോഭന രാമകൃഷ്ണൻ മടങ്ങി പോയത്. 

'കോൺ​ഗ്രസിന്റെ പ്രകടന പത്രിക ഇന്ത്യയേക്കാൾ ചേരുന്നത് പാക്കിസ്ഥാന് തന്നെ'; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി