ഉണ്ടൻകോട് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്. കൂട്ടുകാരനുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ 7ാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. മലയിൻ കാവ് സ്വദേശി ഷാജി ഷമീന ദമ്പതികളുടെ മകൻ നിയാസ് 13 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉണ്ടൻകോട് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്. കൂട്ടുകാരനുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇന്ന് അവധി ദിനമായതിനാൽ കൂട്ടുകാരനുമൊത്ത് കുളിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. കുളത്തിന്‍റെ സമീപത്ത് ആമ്പലുണ്ടായിരുന്നു. ഇത് പറിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേക്ക് വീണുപോയെന്നാണ് നിഗമനം. കൂടെയുണ്ടായിരുന്ന കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടിയെത്തി നിയാസിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ മൃതദേഹം കാരക്കോണം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

