
കണ്ണൂര്‍ : എ എൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ. തലശ്ശേരി പുന്നോൽ സ്വദേശി സതീശൻ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു ആർഎസ്എസ് പ്രവർത്തകൻ ഒളിവിലാണ്.
ഇയാള്‍ ബാംഗ്ളൂരേക്ക് കടന്നതായാണ് വിവരം. ശബരിമല വിഷയത്തിൽ സംഘർഷം ശക്തമായ കഴിഞ്ഞ മാസം അഞ്ചിനാണ് എ എൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെ ബോംബേറുണ്ടായത്. വീടിന് സമീപത്തെ ഇടവഴിയിൽ ബൈക്കിലെത്തിയ ഇവര്‍ വീട്ടിലേക്ക് ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam