
കോഴിക്കോട്: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനക്കായി കൊണ്ടുവന്ന 3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശി അബ്ദുൾകലാം (28) നെയാണ് കുന്ദമംഗലം പോലീസും ഡൻസാഫും ( ജില്ല ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സ്) ചേർന്ന് പിടികൂടിയത്. വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇയാൾ പിടിലായതെന്ന് പൊലീസ് പറഞ്ഞു.
ജില്ലയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് കോഴിക്കോട് സിറ്റി പോലീസ് ചീഫ് ഡിഐജി സഞ്ജയ് കുമാർ ഗുരുദത്തിന്റെ നിർദേശത്തെ തുടർന്ന് ഡൻസാഫിന്റെ നേതൃത്വത്തിൽ ജില്ലയിലെ ലഹരി - മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
ഇതിനിടെയാണ് 3 കിലോഗ്രാം കഞ്ചാവുമായി അബ്ദുൾ കലാം മടവൂർ മുക്ക് നരിക്കുനി റോഡിൽ അമ്പലത്ത് താഴം വെള്ളാട്ട് കുളം ബസ് സ്റ്റോപ്പിൽ നിന്നും പോലീസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസം ഒരു കിലോയിലധികം കഞ്ചാവുമായി പയ്യാനക്കൽ സ്വദേശിയെ ഡൻസാഫിന്റെ സഹായത്തോടെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ അബ്ദുൾകലാമിനെ 14 ദിവസത്തെക്ക് റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam