പാറശാലയിൽ ശസ്ത്രക്രിയ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

Published : Apr 20, 2025, 03:02 PM IST
പാറശാലയിൽ ശസ്ത്രക്രിയ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

Synopsis

വിഷയം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചോദ്യം ചെയ്തപ്പോൾ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം

തിരുവനന്തപുരം: ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ് നടപടി. കഴിഞ്ഞ ആഴ്ചയായിരുന്നു അരുൺ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയത്.

വിഷയം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചോദ്യം ചെയ്തപ്പോൾ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് അരുൺ. അതേ സമയം പല തവണയായി പരാതി ഉയർന്നിട്ടും അരുണിനെ ആശുപത്രിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ സംരക്ഷിക്കുകയാണെന്നും ആക്ഷേപമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്