
കണ്ണൂർ: പ്രാദേശിക പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള നെഗറ്റീവ് റിപ്പോർട്ടുകളെ തുടർന്ന് ചില തടവുകാർക്ക് അർഹതപ്പെട്ട പരോൾ സ്ഥിരമായി നിഷേധിക്കപ്പെടുന്നുണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. അത്തരം റിപ്പോർട്ടുകൾ പുനപരിശോധിക്കാൻ ബന്ധപ്പെട്ട എസ്പിമാരോട് ആവശ്യപ്പെടും. വിനോദ സഞ്ചാരികൾക്ക് ജയിലിൽ താമസമൊരുക്കിയുള്ള ആന്ധ്ര മോഡൽ 'ഫീൽ ദ ജയിൽ' ടൂറിസം പദ്ധതി കേരളത്തിൽ വേണ്ടെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തടവുകാരെ കോടതികളിലേക്ക് കൊണ്ടുപോകുന്നതിൽ ലോക്കൽ പൊലീസിന് പലപ്പോഴും വീഴ്ചവരുന്നുണ്ട്. ഇത് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജയിലുകളിൽ പൂർണമായും വീഡിയോ കോൺഫറൻസിംഗ് സംവിധാനം വരുത്തുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ജയിൽ ഡിജിപി കൂട്ടിച്ചേർത്തു.
"
ജില്ലാ ജയിലിൻ നിന്നും പുറത്തിറക്കുന്ന കണ്ണൂർ സ്പെഷ്യൽ കിണ്ണത്തപ്പം, ചെടിച്ചട്ടി എന്നിവയുടെ വിതരണോദ്ഘാടനം ഡിജിപി നിർവഹിച്ചു. പൊതുജനപങ്കാളിത്തത്തോടെ സെൻട്രൽ ജയിൽ നടപ്പിലാക്കുന്ന ഷെയർ എ മീൽ സൗജന്യ ഉച്ച ഭക്ഷണ പദ്ധതിക്കും ഋഷിരാജ് സിംഗ് തുടക്കം കുറിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam