ഭിന്നശേഷിക്കാരനായ 5 വയസുകാരന്‍റെ മാല കവർന്നു പകരം മുക്കുപണ്ടം അണിയിച്ച് അങ്കണവാടി ടീച്ചർ; അറസ്റ്റ്

Published : Aug 08, 2023, 01:40 PM ISTUpdated : Aug 08, 2023, 01:52 PM IST
ഭിന്നശേഷിക്കാരനായ 5 വയസുകാരന്‍റെ മാല കവർന്നു പകരം മുക്കുപണ്ടം അണിയിച്ച് അങ്കണവാടി ടീച്ചർ; അറസ്റ്റ്

Synopsis

കുന്നങ്കരി സ്വദേശിയുടെ മകന്റെ 10 ഗ്രാമിന്റെ മാല ഇവർ കവരുകയും തുടർന്ന് ചങ്ങനാശ്ശേരിൽ നിന്ന് ഇതേ മാതൃകയിൽ മുക്കുപണ്ടം വാങ്ങി കഴുത്തിലിട്ട് വിടുകയുമായിരുന്നുവെന്ന് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്

കുട്ടനാട്: ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അങ്കണവാടി ടീച്ചർ അറസ്റ്റില്‍. കുന്നങ്കരിയിലെ അങ്കണവാടി അധ്യാപിക ശോഭാ സജീവിനെയാണ് കോടതി റിമാൻഡ് ചെയ്തത്. കുന്നങ്കരി സ്വദേശിയുടെ മകന്റെ 10 ഗ്രാമിന്റെ മാല ഇവർ കവരുകയും തുടർന്ന് ചങ്ങനാശ്ശേരിൽ നിന്ന് ഇതേ മാതൃകയിൽ മുക്കുപണ്ടം വാങ്ങി കഴുത്തിലിട്ട് വിടുകയുമായിരുന്നുവെന്ന് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്.

മാലയുടെ ലോക്കറ്റ് അഴിച്ചുമാറ്റി മുക്കുപണ്ടത്തിൽ കൊളുത്തിയാണ് കുട്ടിയുടെ കഴുത്തിലിട്ടത്. ഭിന്നശേഷിക്കാരനായതിനാൽ കുട്ടിക്ക് ഇതേപ്പറ്റി ആരോടും പറയാൻ സാധിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ശോഭയുണ്ടായിരുന്നത്. മാലയ്ക്കു കൂടുതൽ തിളക്കമുള്ളതായിക്കണ്ട് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്നു മനസ്സിലായത്. തുടർന്ന് വീട്ടുകാർ രാമങ്കരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

അങ്കണവാടി ടീച്ചറെയടക്കം ചോദ്യം ചെയ്തെങ്കിലും സംശയത്തിനിട കൊടുക്കാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. പിന്നീടു നടത്തിയ വിശദ പരിശോധനയിൽ വാലടിയിലെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ, മോഷണം പോയ അന്നുതന്നെ മാല പണയം വെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് നടന്ന പരിശോധനയിലാണ് ശോഭാ സജീവ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
തൃശൂർ കൊടകരയിൽ മുക്കുപണ്ടം പണയപ്പെടുത്തിയ കേസിൽ മുൻ ഡിവൈഎസ്പി അറസ്റ്റിലായത് ജൂണ്‍ മാസത്തിലാണ്. ചാലക്കുടി സ്വദേശിയായ മുൻ ഡിവൈഎസ്പി കെ.എസ്. വിജയനാണ് അറസ്റ്റിലായത്. സഹകരണ ബാങ്കിൽ നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി 5.45 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. യഥാര്‍ത്ഥ സ്വര്‍ണമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മുക്കുപണ്ടങ്ങളും ഇപ്പോള്‍ വിപണിയിലുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവന്നിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം