
കാസർകോഡ്: അംഗൻവാടി ജീവനക്കാരിയെ അടിച്ച് വീഴ്ത്തി സ്വർണ്ണ മാല കവർന്ന പ്രതി പിടിയിൽ. കാസർകോഡ് കീഴൂർ ചന്ദ്രഗിരി സ്വദേശി മുഹമ്മദ് ഷംനാസ് ആണ് പിടിയിൽ ആയത്. കോഴിക്കോട് ഇരിങ്ങണ്ണൂരിൽ ജൂലൈയിലാണ് സംഭവം. കുമ്മങ്കോട് സ്വദേശിനി ഉഷയുടെ മൂന്നര പവൻ മാലയാണ് പിടിച്ചു പറിച്ചത്. കാസർകോട് , കണ്ണൂർ ജില്ലകളിൽ പ്രതിക്കെതിരെ 12 കേസുകൾ നിലവിൽ ഉണ്ട്.