അനോമലി സ്കാൻ വരെ ചെയ്തു, കുഞ്ഞിന്റെ വൈകല്യം ഗർഭാവസ്ഥയിൽ തിരിച്ചറിഞ്ഞില്ല; ഡോക്ടർമാർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published : Oct 10, 2025, 04:40 PM IST
Pregnancy scan

Synopsis

ഗർഭസ്ഥ ശിശുവിന് ഗുരുതരമായ അംഗവൈകല്യമുണ്ടായിരുന്നത് സ്കാനിംഗിൽ കണ്ടെത്താനാകാത്ത രണ്ട് ഡോക്ടർമാർക്കെതിരെ നടപടി.   ഡോക്ടർമാർക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

ആലപ്പുഴ: നിരവധി തവണ സ്കാൻ ചെയ്തിട്ടും ഗർഭാവസ്ഥയിൽ കുഞ്ഞിന് ഗുരുതരമായ അംഗവൈകല്യമുണ്ടെന്ന് മനസിലാക്കാത്ത ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ രണ്ടു ഡോക്ടർമാർക്കെതിരെ സർക്കാർ സ്വീകരിച്ച അച്ചടക്കനടപടികളുടെ സമഗ്രമായ റിപ്പോർട്ട് രണ്ടു മാസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി ഗീത ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ഡോക്ടർമാരുടെ നിർദ്ദേശാനുസരണം രണ്ടു സ്വകാര്യ സ്കാനിംഗ് സെന്ററുകളിൽ നിന്നും നിരവധി തവണ സ്കാൻ ചെയ്തിട്ടും ഗർഭസ്ഥ ശിശുവിന്റെ അംഗവൈകല്യത്തെകുറിച്ച് ചികിത്സിച്ചിരുന്ന വനിതാ ഡോക്ടർമാർ തന്നെ അറിയിച്ചില്ലെന്ന് ലജനത്ത് വാർഡ് സ്വദേശിനി കമ്മീഷനെ അറിയിച്ചു. പ്രസവസമയത്ത് തന്നെ ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതായി പരാതിക്കാരി പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരാണ് കുഞ്ഞിന്റെ അവസ്ഥ തന്നെ അറിയിച്ചത്.

കുഞ്ഞിന്റെ ചലനവും അംഗവൈകല്യവും അറിയാൻ കഴിയുന്ന ഒബ്സ്റ്റട്രിക് സോണോഗ്രഫി അനോമലി എന്ന സ്കാൻ എടുത്തതാണെന്നും പരാതിക്കാരി അറിയിച്ചു. എന്നിട്ടും ഡോക്ടർമാർ വിവരം പറഞ്ഞില്ല. പ്രസവിച്ചപ്പോൾ കുഞ്ഞിന് നിരവധി അംഗവൈകല്യങ്ങൾ ഉണ്ടായിരുന്നുവെന്നും ഡോക്ടർമാർക്കെതിരെ ചികിത്സാപിഴവിന് കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ ചികിത്സാപിഴവ് വരുത്തിയ രണ്ട് വനിതാ ഡോക്ടർമാർക്കെതിരെ 1960-ലെ കെ.സി.എസ് (സി.സി.&എ) ചട്ടം 15 പ്രകാരം അച്ചടക്കനടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ശുപാർശ നൽകിയിട്ടുണ്ടെന്നും ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് ഡി.എച്ച്.എസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ