
കോഴിക്കോട്: അപകടങ്ങള്‍ തുടര്‍ക്കഥയായ ബാലുശ്ശേരി കരുമലയിലെ വളവില്‍ വീണ്ടും വാഹനാപകടം. ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ഇതുവഴി പോകുകയായിരുന്ന കാല്‍നടയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. രാവിലെ ആറോടെയാണ് കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ കരമലയില്‍ വെച്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.
തുടര്‍ന്ന് ഗുഡ്‌സ് ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. സ്ഥലത്തെത്തിയ ഹൈവേ പൊലീസും നരിക്കുനി അഗ്നിരക്ഷാസേനയും ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ച് ഇയാളെ പുറത്തെത്തിച്ചു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥിരം അപകടമേഖലയായ കരുമലയിലെ വളവില്‍ സമീപകാലത്തായി നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഏതാനും പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നവീകരിച്ച റോഡിലൂടെ അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ കൊടുംവളവിലും വേഗത കുറക്കാത്തതാണ് അപകടം വിളിച്ചുവരുത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
മണ്ണിടിഞ്ഞ് സ്ലാബ് ഇളകി സെപ്റ്റിക് ടാങ്കിൽ വീണ് വീട്ടമ്മ, സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam