
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ ഓടുന്ന ബസ്സിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. തലശ്ശേരി- ഇരിട്ടി റൂട്ടിലോടുന്ന ലക്ഷ്മിക ബസ്സിന്റെ ഗ്ലാസാണ് തകർത്തത്. രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ കല്ലേറ് ഉണ്ടാവുകയായിരുന്നു. സംഭവസമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നു. കല്ലേറിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. മറ്റൊരു ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമാണ് കല്ലെറിഞ്ഞത്. എന്നാൽ പ്രകോപനത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമല്ല. കല്ലേറ് ഉണ്ടായതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കി. കല്ലെറിഞ്ഞവരെ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam