വീട്ടുവളപ്പിലെ പച്ചക്കറികൃഷി മൂടോടെ വെട്ടി നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍

By Web TeamFirst Published May 7, 2020, 10:10 PM IST
Highlights

150 ഓളം വരുന്ന പയര്‍, പാവല്‍, വെണ്ട ചെടികളാണ് അടിയോടെ മുറിച്ച് നശിപ്പിരിക്കുന്നത്. ഇന്ന് രാവിലെയാണ് കൃഷി നശിപ്പച്ചത് കണ്ടത്തിയത്. 

ചേര്‍ത്തല: ലോക്ക് ഡൗണ്‍ നാളില്‍ എല്ലാവരും വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി ആരംഭിക്കണമെന്ന് മുഖ്യമന്ത്രിയടക്കം ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ കൊറോണ കാലത്തെ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം പരിഹരിക്കാന്‍ തുടങ്ങിയ കൃഷി അപ്പാടെ നശിപ്പിച്ചിരിക്കുകയാണ് സാമൂഹ്യവിരുദ്ധര്‍.

വയലാര്‍ ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡിലെ മണ്ണേല്‍ മധുസൂദനന്‍റെ  കൃഷിയിടത്തിലെ 150 ഓളം വരുന്ന പയര്‍, പാവല്‍, വെണ്ട ചെടികളാണ് അടിയോടെ മുറിച്ച് നശിപ്പിരിക്കുന്നത്. ഇന്ന് രാവിലെയാണ് കൃഷി നശിപ്പച്ചത് കണ്ടത്തിയത്. 

പയറും പാവലുമെല്ലാം പൂവിടുന്ന ഘട്ടത്തിലെത്തിയതാണ്. സംഭവമറിഞ്ഞ് പഞ്ചായത്ത്, കൃഷിഭവന്‍ അധികൃതരും പൊതു പ്രവര്‍ത്തകരും സ്ഥലത്തെത്തി. കൃഷി നശിപ്പിച്ചതിനെതിരെ മധുസൂധനന്‍ പൊലീസില്‍ പരാതി നല്‍കി.

click me!