സാമൂഹ്യവിരുദ്ധർ വീട് ആക്രമിച്ചു; ബൈക്കും വേലിക്കല്ലുകളും തകര്‍ത്തു

Web Desk   | Asianet News
Published : May 13, 2020, 10:33 PM IST
സാമൂഹ്യവിരുദ്ധർ വീട് ആക്രമിച്ചു; ബൈക്കും വേലിക്കല്ലുകളും തകര്‍ത്തു

Synopsis

വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കിന് കേട് വരുത്തുകയും വേലിക്കല്ലുകൾ തകർക്കുകയും ചെയ്തു. 

ഹരിപ്പാട്: ഹരിപ്പാട് കരുവാറ്റയില്‍ സാമൂഹ്യവിരുദ്ധർ വീട് കയറി അക്രമിച്ചു. കരുവാറ്റ പവർഹൗസിന് സമീപം മൂലശ്ശേരിൽ മധുവിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കിന് കേട് വരുത്തുകയും വേലിക്കല്ലുകൾ തകർക്കുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാർ ഉണർപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തില്‍ മധു ഹരിപ്പാട് പൊലീസിൽ പരാതി നൽകി. 

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു