
കോഴിക്കോട്: കോഴിക്കോട് സ്കൂളിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച നിലയിൽ കണ്ടെത്തി. കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിനു സമീപം നിർത്തിയിട്ടിരുന്ന രതീഷിന്റെ ഉടമസ്ഥതയിലുള്ള കെഎൽ18 ബി - 2389 നമ്പർ ഓട്ടോറിക്ഷയാണ് സാമൂഹ്യ വിരുദ്ധര്‍ തീവെച്ചു നശിപ്പിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഭവം. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണമൽക്കാവ് ക്ഷേത്ര പൂജാരിയുടെ അനുജനാണ് രതീഷ്. മണമൽക്കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ തുടർച്ചയാണ് തീവെപ്പെന്നാണ് സംശയിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam