
അമ്പലപ്പുഴ: സാമൂഹ്യവിരുദ്ധര്‍ വീടിന്‍റെ ജനല്‍ചില്ലുകള്‍ തല്ലി തകര്‍ത്തു. അമ്പലപ്പുഴ വടക്കുപഞ്ചായത്ത് 18 -ാം വാര്‍ഡ് കട്ടുങ്കല്‍ വെളിയില്‍ കുസുമ കുമാരി (48) യുടെ വീടാണ് അക്രമിച്ചത്. തിങ്കളാഴ്ച രാത്രി 11:30ഓടെയായിരുന്നു സംഭവം. പാചകക്കാര്‍ക്ക് സഹായിയായി ജോലി ചെയ്ത് ഉപജീവനം നടത്തുന്ന കുസുമകുമാരി തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ ഇവര്‍ കളിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജോലിയിലായിരുന്നു. വീടിനുസമീപത്തെ 245-ാം നമ്പര്‍ എസ്എന്‍ഡിപിയില്‍ ചതയദിനത്തില്‍ പതാകയുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കുസുമ കുമാരിയുടെ ബന്ധുവും എസ്എന്‍ഡിപി സംരക്ഷണ സമിതിയിലെ ചിലരുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാത്രിയില്‍ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായതെന്ന് ആക്ഷേപമുണ്ട്. പുന്നപ്ര പൊലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam