താമരശ്ശേരിയിൽ സ്കൂളിന് മുന്നിൽ നടുറോഡിൽ പരസ്യമായി മദ്യപിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത തടസം സൃഷ്ടിക്കുകയും ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഇവർ, ദൃശ്യങ്ങൾ പകർത്തിയപ്പോൾ മുങ്ങിയെങ്കിലും പിന്നീട് പിടിയിലായി

താമരശ്ശേരിയിൽ നടുറോഡ് 'ബാർ' ആക്കി പരസ്യ മദ്യപാനം നടത്തി യുവാക്കൾ. വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചായിരുന്നു യുവാക്കളുടെ മദ്യപാനം. താമരശ്ശേരി കോരങ്ങാട് - കോളിക്കൽ റോഡിൽ അൽഫോൺസ സ്കുളിന് മുൻവശത്താണ് നടുറോഡിൽ കുത്തിയിരുന്ന് യുവാക്കൾ പരസ്യ മദ്യപാനം നടത്തിയത്. ഇത് ചോദ്യം ചെയ്ത ലോറി ഡ്രൈവറെയടക്കം യുവാക്കൾ ഭീഷണിപ്പെടുത്തി. ഇതിനിടെ ചിലർ വീഡിയോ പകർത്തിയതോടെ അവരെയും ഭീഷണിപ്പെടുത്തി യുവാക്കൾ മുങ്ങി. എന്നാൽ നാട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരെയും പിന്നീട് കസ്റ്റഡിയിലെടുത്തു.

വിശദവിവരങ്ങൾ

താമരശ്ശേരി കോരങ്ങാട് - കോളിക്കൽ റോഡിൽ അൽഫോൺസ സ്കുളിന് മുൻവശത്താണ് നടുറോഡിൽ കുത്തിയിരുന്ന് യുവാക്കൾ പരസ്യ മദ്യപാനം നടത്തിയത്. ഗതാഗത തടസം സൃഷ്ടിച്ചായിരുന്നു ഇവരുടെ മദ്യപാനം. റോഡിൽ നിന്നും യുവാക്കൾ മാറാത്തതിനെ തുടർന്ന് ഇതുവഴി വന്ന ലോറി ഡ്രൈവർ ഹോണ്‍ മുഴക്കിയെങ്കിലും ഇയാളെ ഇവർ ഭീഷണിപ്പെടുത്തി. പിന്നീട് നാട്ടുകാരുടെ പരാതിയിൽ പിസി മുക്ക് സ്വദേശിയായ അബിയെയും,മുണ്ടപ്പുറം സ്വദേശി ഷാലുവിനെയും പൊലീസ് എത്തി പിടികൂടി. ഇരുവരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.