
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരന് നേരെ സമൂഹ്യവിരുദ്ധമാഫിയ സംഘത്തിന്റ ആക്രമണം. നഗരസഭാ ജീവനക്കാരൻ ദീപുവിന് നേരെയാണ് മാലിന്യം വലിച്ചെറിയാൻ വന്ന സംഘം ആക്രമണം നടത്തിയത്. ദീപുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
KL 01 Y 6096 എന്ന നമ്പറുള്ള ഓട്ടോറിക്ഷയിലാണ് മാലിന്യം വലിച്ചെറിയാൻ ഈ ക്രിമിനൽ സംഘം എത്തിയത്. വാഹനം ഇപ്പോൾ പോലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരാതി നൽകി നിമിഷങ്ങൾക്കുള്ളിൽ വാഹനം പിടിച്ചെടുത്ത കേരള പൊലീസിനെ ഈ ഘട്ടത്തിൽ അഭിനന്ദിക്കുന്നുവെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ പറഞ്ഞു.
ഒരു മനുഷ്യജീവൻ പൊലിഞ്ഞിട്ടും വീണ്ടും അതേ തോടിൽ മാലിന്യം വലിച്ചെറിയുകയും അത് തടയാൻ ശ്രമിച്ച ജീവനക്കാരനെ മാരകമായി ആക്രമിക്കുകയും ചെയ്യുന്നത് ജനങ്ങളോടും നിയമവ്യവസ്ഥയോടും നടത്തുന്ന വെല്ലുവിളിയാണ്. ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീക്വരിക്കുമെന്നും ആര്യ വ്യക്തമാക്കി.
ഷിരൂർ ദൗത്യം; കർണാടക സർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam