
ആലപ്പുഴ: കനാലിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ മുല്ലാത്തുവളപ്പ് സുധിക്കാട്ട് ചിറയിൽ റെഷീദിന്റെ മകൻ മുബാറക്കാണ് (40) മരിച്ചത്. ബുധനാഴ്ച രാവിലെ 11ന് ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപത്തെ വാടക്കനാലിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ഇയാളുടെ സൈക്കിളും ബാഗും കണ്ടെത്തിയിട്ടുണ്ട്.
നോർത്ത് പൊലീസും അഗ്നിരക്ഷാസേനയും ചേർക്ക് കരക്കെത്തിച്ച മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടിൽനിന്ന് സൈക്കിളുമായി ഇറങ്ങിയത്. തടുക്ക് കച്ചവടക്കാരനും അവിവാഹിതനുമാണ്. മാതാവ്: ഹബീബ. സഹോദരങ്ങൾ: മുഫ്താർ, മുസില. ഖബറടക്കം വ്യാഴാഴച ഉച്ചയോടെ ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam