
താമരശേരി: കോഴിക്കോട് താമരശേരി ചമലിൽ സാമൂഹ്യ വിരുദ്ധർ വളർത്തു പോത്തിന്‍റെ വാൽ മുറിച്ചു മാറ്റിയതായി പരാതി. കർഷകനായ കണ്ണന്തറ ജോസഫിന്‍റെ വീട്ടിലെ പോത്തിന്‍റെ വാലാണ് മുറിച്ചു മാറ്റിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച പോത്തിനെ വാങ്ങാൻ ചിലർ എത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ കച്ചവടം നടന്നിരുന്നില്ല.
അന്ന് രാത്രി തന്നെയാണ് വാല് മുറിച്ചത്. സംഭവത്തില്‍ പോത്തിനെ വാങ്ങാൻ എത്തിയവരെ സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ കര്‍ഷകന്‍ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ മാസത്തില്‍ വെണ്മണി ചെറുവല്ലൂർ മുഹമ്മദ് ഹനീഫ എന്നയാളിന്റെ വീടിന്റെ പറമ്പിൽ കെട്ടിയിരുന്ന രണ്ട് വളർത്തു പോത്തുകള്‍ മോഷണം പോയിരുന്നു.
ഈ കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ കോടംപറമ്പിൽ വീട്ടിൽ ദിനേശ് കെ ആർ എന്നായാളെ പിടികൂടിയതാണ് കേസിലെ മറ്റ് അറസ്റ്റുകളിലേക്ക് നയിച്ചത്. അറസ്റ്റിലായവര്‍ സംഘം ചേര്‍ന്ന് വെണ്‍മണിയില്‍ പറമ്പിൽ കെട്ടിയിരുന്ന പോത്തുകളെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഇവയെ 48000 രൂപയ്ക്ക് കായംകുളത്തെ ഇറച്ചിക്കച്ചവടക്കാർക്ക് വിറ്റ ശേഷം പണം മൂവരും ചേര്‍ന്ന് വീതിച്ചെടുക്കുകയാണ് സംഘം ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam