Ukraine crisis : യുദ്ധവിരുദ്ധ പ്രതിഷേധം: സമാധാന സന്ദേശവുമായി വിദ്യാർത്ഥികൾ തെരുവിൽ

Published : Mar 01, 2022, 04:40 PM IST
Ukraine crisis :  യുദ്ധവിരുദ്ധ പ്രതിഷേധം: സമാധാന സന്ദേശവുമായി വിദ്യാർത്ഥികൾ തെരുവിൽ

Synopsis

കൊളത്തറ ആത്മവിദ്യാസംഘം യുപി സ്കൂളിലെ (Up school) വിദ്യാർത്ഥികൾ റഷ്യ - യുക്രെയിൻ (Russia-Ukraine )യുദ്ധത്തിനെതിരായി പ്രതിഷേധിക്കുകയും, യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്ലക്കാർഡുകളും

കോഴിക്കോട്:  കൊളത്തറ ആത്മവിദ്യാസംഘം യുപി സ്കൂളിലെ (Up school) വിദ്യാർത്ഥികൾ റഷ്യ - യുക്രെയിൻ (Russia-Ukraine )യുദ്ധത്തിനെതിരായി പ്രതിഷേധിക്കുകയും, യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്ലക്കാർഡുകളും, മുദ്രാവാക്യങ്ങളുമായാണ് കുട്ടികൾ തെരുവിൽ പ്രതിഷേധം തീർത്തത്. 

ഹെഡ് ടീച്ചർ ചാർജ് ഷർമിള കെ നായർ, സുനിൽ എൻപി , മുജീബ് കൈപ്പാക്കിൽ, കിരൺ ലാൽ എംബി, അജീഷ് പി എന്നീ അധ്യാപകരും ബത്തുൽ ഫാത്തിമ, കെ സൂര്യദേവ് എന്നീ വിദ്യാർത്ഥികളും നേതൃത്വം നൽകി. എൻവി മുരളി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നേരത്തെ സ്വീഡനിലെ ഗ്രറ്റ ത്യൂൻബർഗിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയ സമരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കൊളത്തറ ആത്മവിദ്യാ സംഘം യു പി സ്കൂളിലെ കുട്ടികൾ തെരുവിലിറങ്ങിയിരുന്നു.

ആശുപത്രികളിലും പുനരധിവാസ കേന്ദ‌്രങ്ങളിലും റഷ്യയുടെ ഷെ‌ല്ലാക്രമണം; കേഴ്‌സൻ ന​ഗരം കീഴടക്കി റഷ്യ

 യുക്രൈൻ അധിനിവേശം ശക്തമാക്കി റഷ്യ(russia). യുദ്ധം (war)തുടങ്ങി ആറാം ദിവസവും അതിരൂക്ഷമായി ആക്രമണം റഷ്യ തുടരുകയാണ്.കേഴ്‌സൻ ന​ഗരം റഷ്യ പൂർണമായി കീഴടക്കി. നഗരത്തിലേക്കുള്ള വഴികളിൽ റഷ്യ ചെക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.‌കീവിന് സമീപം ആശുപത്രിയിലും പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി. ബുസോവയിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി. 

ഷെല്ലാക്രമണം ഉണ്ടായ ഇടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.ഖർകീവിൽ സർക്കാർ മന്ദിരങ്ങൾ തകർക്കാൻ ആണ് റഷ്യയുടെ ശ്രമം. പ്രദേശത്ത് ഷെല്ലാക്രമണം തുടരുകയാണ്കീവിനടത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായിരുന്നു. ബ്രോവറി മേയർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ സുരക്ഷിതമായി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.ഖാർകീവിൽ ഷെല്ലാക്രമണം തുടരുകയാണ്.മേയർക്കും പരിക്കെന്ന് റിപ്പോർട്ട് ഉണ്ട്കൂടുതൽ മേഖലകളിലേക്ക് റഷ്യ സൈന്യത്തെ വിന്യസിച്ചതോടെ സാധാരണക്കാർക്ക് ആക്രമണത്തിൽ പരിക്കേൽക്കാനുള്ള സാധ്യത ഏറി.

ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ അടിയന്തരമായി കീവ് വിടണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അറ‌ിയിച്ചു. കഴിഞ്ഞ ദിവസം കീവിൽ നിന്ന് രക്ഷപ്പെടുന്നവർക്കായി യുക്രൈൻ പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിരുന്നു.ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷവും യുക്രൈനിലെ റഷ്യ ആക്രമണം രൂക്ഷമായി തുടരുന്നതിനെതിരെ ലോകരാജ്യങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ ബെലാറൂസിൽ വച്ച് നടന്ന ആദ്യ ഘട്ട സമാധാന ചർച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും യുക്രൈൻ പ്രസിഡണ്ട് സെലൻസ്കി വ്യക്തമാക്കി. .റഷ്യ യുക്രൈൻ രണ്ടാം ഘട്ട സമാധാന ചർച്ച വൈകാതെ ഉണ്ടായേക്കും.

യുക്രൈനിൽ നിന്ന് മലയാളികളെ രക്ഷിക്കാനുള്ള ഓപറേഷൻ ദൗത്യം കേന്ദ്ര സർക്കാർ വിപുലീകരിക്കുകയാണ്. നാല് കേന്ദ്രമന്ത്രിമാർ നേരിട്ട് യുക്രൈൻ അതിർത്തികളിലെത്തി രക്ഷാദൗത്യത്തെ ഏകോപിപ്പിക്കും. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരി,വരുൺ ​ഗാന്ധി, കിരൺ റിജിജു,ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് അതിർത്തികളിലേക്ക് പോകുന്നത്.

റൊമാനിയയിൽ നിന്നും 182 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് രാവിലെ മുംബൈയിൽ എത്തിയിരുന്നു. 3 മലയാളികളും ഇക്കൂട്ടത്തിലുണ്ട്. മുംബൈയിൽ എത്തുന്ന രണ്ടാമത്തെ വിമാനമാണിത്.‌എയർ ഇന്ത്യ , ഇൻഡി​ഗോ, സ്പൈസ് ജെറ്റ് അടക്കം വിമാനങ്ങൾക്ക് പുറമേ കേന്ദ്ര സർക്കാരിന്റെ രക്ഷാ ദൗത്യമായ ഓപറേഷൻ ​ഗം​ഗയിൽ വ്യോമസേനയും പങ്കാളികളാകുകയാണ്. വ്യോമ സേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങളാണ് രക്ഷാ ദൗത്യത്തിനായി അയയ്ക്കുക. ഇതിനായി പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
 

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം