മണിക്കൂറൂകളൊന്നും വേണ്ട, 10 മിനുട്ട് മതി! സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ കണക്കെടുപ്പ് എളുപ്പമാക്കാൻ ആപ്പ്; വികസിപ്പിച്ചത് പ്ലസ്ടു വിദ്യാര്‍ഥി

Published : Jun 05, 2026, 12:53 PM IST
Plus two student

Synopsis

മലപ്പുറം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി കെ. നിഷാല്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ കണക്കെടുപ്പ് എളുപ്പമാക്കാന്‍ 'എന്‍.എം ഹെല്‍പര്‍' എന്ന ആപ്പ് വികസിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട കണക്കെടുപ്പ് ഈ ആപ്പിന്റെ സഹായത്തോടെ പത്തുമിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

മലപ്പുറം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയു ടെ കണക്കെടുപ്പ് എളുപ്പമാക്കാനായി ആപ്പ് വികസിപ്പിച്ച് പ്ലസ്ടു വിദ്യാര്‍ഥി കെ. നിഷാല്‍. ചെ റുകുളമ്പ് ഐ.കെ.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. കൂടുതല്‍ ഡിവിഷനുകളുള്ള സ്‌കൂളുകളിലെയും വിദ്യാര്‍ഥികളുടെ എണ്ണം, ക്ലാസ് തുടങ്ങി ഉടന്‍ ഓണ്‍ലൈനായി രേഖപ്പെടുത്താന്‍ സഹായിക്കുന്ന വിധത്തിലാണ് എന്‍.എം ഹെല്‍പര്‍ എന്ന ആപ് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ മണിക്കൂറുകള്‍ എടുത്ത് ചെയ്തിരുന്ന കണക്കെടുപ്പ് പത്തുമിനിറ്റ് കൊണ്ട് ചെയ്തു തീര്‍ക്കാനാകും. ദിവസവും ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള വിവ രങ്ങള്‍, ക്ലാസ് അടിസ്ഥാനത്തില്‍ ഉച്ച ഭക്ഷണ പദ്ധതിയുടെ വെ ബ്‌സൈറ്റില്‍ നല്‍കേണ്ട മാസാവസാന വിവരങ്ങള്‍ എന്നിവയെല്ലാം റിപ്പോര്‍ട്ടായി ആപ്പില്‍ ലഭിക്കും.

ആപ്പ് പരീക്ഷിക്കാന്‍ താല്‍ പര്യമുള്ള സ്‌കൂളുകള്‍ കോഡ്, സ്‌കൂളിന്റെ പേര്, ഡിവിഷനുകളുടെ എണ്ണം എന്നിവ 8089392112 എന്ന വാട്സ്ആപ് നമ്പറിലേക്ക് അ യച്ചാല്‍ മതി. നിഷാല്‍ സംസ്ഥാന ഐ.ടി മേളയില്‍ വിജയം നേ ടിയിട്ടുണ്ട്. പാങ്ങ് ഗവ. യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അഹമ്മ ദ്കുട്ടിയുടെയും കുറുവ തോട്ടക്കര ഗവ. എല്‍.പി സ്‌കൂള്‍ അധ്യാപി ക രാമപുരം മണ്ണാന്‍തൊടി സക്കീനയുടെയും മകനാണ് നിഷാല്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലം സ്വദേശി ആശുപത്രിയിലെത്തിയത് ഹൃദയത്തിന്‍റെ പ്രവർത്തനം നിലച്ചു, ഗുരുതര ഹൃദയതാള വൈകല്യവും; മരണത്തിന്‍റെ വക്കിൽ നിന്ന് പുതുജീവൻ
വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാല കവർന്ന കേസിലും പിടിയിലായി; കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു