
പമ്പ: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തും പമ്പയിലും എൻ എസ് ജി കമാൻഡോകളും, എന്ന പ്രത്യേക കമാൻഡോ വിഭാഗവും കേരള പൊലീസിന്റെ കമാൻഡോ വിഭാഗവും ജില്ലാ പോലീസും സംയുക്തമായി ചേർന്ന് വിജയകരമായി മോക്ക് ഡ്രിൽ നടത്തി. അതീവ സുരക്ഷാമേഖലയിൽ ഒരു ഭീകരാക്രമണം ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്തേണ്ടത് എങ്ങനെയെന്ന പരിശീലനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഡൽഹിയിൽ നിന്നുള്ള 150 ഓളം എൻ എസ് ജി കമാൻഡോകൾ കേരള പൊലീസിന്റെ കമാൻഡോ വിഭാഗത്തിലെ 30 കമാൻഡോകളും ജില്ലാ പൊലീസിൽ നിന്നുള്ള അൻപതോളം പൊലീസ് ഉദ്യോഗസ്ഥരും മോക്ക് ഡ്രില്ലിൽ പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ്, എൻഎസ്ജിയുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. പത്തനംതിട്ട ജില്ലയിലെ ഡിവൈഎസ്പി മാർ എസ് എച്ച് മാർ എന്നിവരും പങ്കെടുത്തു.
സന്നിധാനത്തും പമ്പയിലും പ്രത്യേകം പ്രത്യേകം പരിശീലനം നടന്നു. ഭീകരാക്രമണത്തിലൂടെ ബന്ദികളാക്കിയ ആൾക്കാരെ കമാൻഡോ ഓപ്പറേഷനിലൂടെ സുരക്ഷിതരായി മോചിപ്പിക്കുകയും ഭീകരരെ കീഴ്പ്പെടുത്തുകയും ചെയ്യുന്നതിനുള്ള പരിശീലനമാണ് നടത്തിയത്. ജില്ലാ ഭരണകൂടം മോക്ക് ഡ്രില്ലിന്റെ ഭാഗമായി വിവിധ സർക്കാര്‍ വകുപ്പുകളുടെ ഏകോപനം നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam