തിരുവനന്തപുരത്ത് ഏപ്രിൽ 24 ന് 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു

By Web TeamFirst Published Mar 21, 2023, 4:25 PM IST
Highlights

മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ  6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

അത്രമേൽ അത്ഭുതം, ആറാം തവണയും ഒരേ ഒരു വിജയി!!! സന്തോഷ രാജ്യങ്ങളുടെ ലോക പട്ടിക പുറത്ത്; ഇന്ത്യക്ക് കടുത്ത നിരാശ

അതേസമയം തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ലോ കോളേജിലെ സമവായ ചർച്ച ഇന്നും പരാജയപ്പെട്ടു എന്നതാണ്. പരിക്കേറ്റ അധ്യാപിക കേസ് പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് എസ് എഫ് ഐ നിലപാടെടുത്തു. കേസുകൾ പിൻവലിക്കില്ലെന്നും എസ് എഫ് ഐ പറഞ്ഞു. എസ് എഫ് ഐ കേസ് പിൻവലിച്ചില്ലെങ്കിൽ തങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് കെ എസ് യു നിലപാടെടുത്തു. ഇതോടെ ക്ലാസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും തീരുമാനമായില്ല. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തോട് അനുബന്ധിച്ച് കെ എസ്‍ യു പ്രവർത്തകർ സ്ഥാപിച്ച കൊടി എസ് എഫ് ഐ പ്രവർത്തകർ കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്നായിരുന്നു ലോ കോളേജിൽ പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ ഈ മാസം 14 ന് ലോ കോളേജിൽ സംഘര്‍ഷമുണ്ടായി. കൊടി നശിപ്പിച്ച 24 പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്തു. ഇതോടെ അധ്യാപകരെ 10 മണിക്കൂര്‍ ഓഫീസ് മുറിയിൽ ബന്ധിയാക്കി എസ് എഫ് ഐ പ്രതിഷേധിച്ചു. അധ്യാപികക്കെതിരെ എസ് എഫ് ഐ പ്രവർത്തകരുടെ അതിക്രമമുണ്ടായി. ഇതോടെ ക്ലാസുകൾ പൂട്ടി ഓൺലൈൻ ക്ലാസ് തുടങ്ങി.

click me!