വ്യാപക മയക്കുമരുന്ന് കച്ചവടം, പരാതി; വലവിരിച്ച് എക്സൈസ്, ഹെ​റോ​യി​നുമായി അ​സം സ്വ​ദേ​ശി പി​ടി​യി​ൽ

Published : Mar 21, 2023, 02:31 PM IST
വ്യാപക മയക്കുമരുന്ന് കച്ചവടം, പരാതി; വലവിരിച്ച് എക്സൈസ്, ഹെ​റോ​യി​നുമായി അ​സം സ്വ​ദേ​ശി പി​ടി​യി​ൽ

Synopsis

കു​ട്ട​നാ​ടി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​ച്ച ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

കു​ട്ട​നാ​ട്: ആലപ്പുഴയയില്‍ ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി എ​ക്സൈ​സ് പി​ടി​യി​ൽ. അ​സം മ​റി​ഗാ​വോ​ൺ സ്വ​ദേ​ശി സാ​ദി​ക് ഉ​ൾ ഇ​സ്​​ലാ​മാ​ണ് (22) പി​ടി​യി​ലാ​യ​ത്. 108 ഗ്രാം ​ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി എ​ട​ത്വ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കു​ട്ട​നാ​ടി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പരിശോധനയിലാണ് നടപടി.

എ​ട​ത്വ പ്ര​ദേ​ശം ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഷാ​ഡോ എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കു​ട്ട​നാ​ടി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​ച്ച ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. 

മുംബൈ വിമാനത്താവളത്തിൽ ലഹരിമരുന്ന് വേട്ട; 70 കോടിയുടെ ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ

മുംബൈ: മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി മരുന്ന് വേട്ട. 70 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ. മുംബൈയിലെ ഹോട്ടലിൽ ലഹരി മരുന്ന് കൈപറ്റാൻ എത്തിയ നൈജീരിയക്കാരനും അറസ്റ്റിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

എത്യോപ്യയില്‍ നിന്നുമെത്തിയ യുവാവിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ 9.97 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നൈജീരിയന്‍ സ്വദേശിക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് മനസിലായത്. തുടര്‍ന്ന് മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് നൈജീരിയന്‍ സ്വദേശിയെയും ഡിആര്‍ഐ പിടികൂടുകയായിരുന്നു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

1000 വാട്ട്‌സിന്‍റേത് ഉള്‍പ്പെടെ 32 എല്‍ഇഡി ലൈറ്റുകള്‍, എല്ലാം ഒരു ബോട്ടില്‍; ചുമത്തിയത് 2.5 ലക്ഷം രൂപ പിഴ
അടിവസ്ത്രത്തില്‍ പ്രത്യേകം അറകൾ; എയ്ഡ്സ് കാരിയർ അതിമാരക ലഹരി മരുന്നുമായി 2 പേർ അറസ്റ്റിൽ