
കണ്ണൂർ: അറയ്ക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു.86 വയസ്സായിരുന്നു. തലശ്ശേരി ചേറ്റംക്കുന്നിലെ സ്വവസതിയായ 'ഇശലി'ൽ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്ന് വൈകീട്ട് ഏഴു മണിയോടെ തലശ്ശേരി ഓടത്തിൽ പള്ളിയിൽ ഖബറടക്കും.
അറക്കല്‍ സ്വരൂപത്തിന്‍റെ മുപ്പത്തിയെട്ടാമത്തേയും ബീവിമാരില്‍ പന്ത്രണ്ടാമത്തെയും ബീവിയായിരുന്നു ഫാത്തിമ മുത്തുബി. മുന്‍ സുല്‍ത്താന്‍ ഹംസ ആലിരാജയുടെ സഹോദരിയാണ്.
കഴിഞ്ഞ വർഷം ജൂലായിലാണ് അറക്കല്‍ രാജവംശത്തിലെ പുതിയ സുല്‍ത്താനയായി ഫാത്തിമ മുത്തുബീവി ചുമതലയേറ്റത്. സ്ത്രീപുരുഷഭേദമില്ലാതെ കാരണവസ്ഥാനം അലങ്കരിച്ചുവരുന്നവരാണ് അറക്കൽ രാജവംശം.
കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശമാണ് അറയ്ക്കല്‍ രാജവംശം. പടയോട്ട കാലം മുതല്‍ ബീവിമാര്‍ അറയ്ക്കൽ രാജവംശത്തെ മാറിമാറി ഭരിച്ചിരുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്നുകയറുമ്പോള്‍ പോലും അറക്കല്‍ രാജവംശം ബീവിമാരുടെ കൈകളിലായിരുന്നു.
Also read: അറക്കല്‍ രാജവംശത്തിന്റെ കഥ; പുതിയ സുല്‍ത്താനയുടെയും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam