
കൊല്ലം: വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ നാട്ടുകാര്‍. കൊല്ലം പുന്തല താഴത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കിളികൊല്ലൂർ സ്വദേശി റഷീദാണ് മരിച്ചത്. പതിവായി പൊലീസ് വാഹന പരിശോധന നടത്തുന്ന സ്ഥലമാണ് ഇവിടം.
"
"
എന്നാല്‍ ഇവിടെ പരിശോധന നടത്തുന്നത് അപകടകരമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇറക്കമായതിനാല്‍ ഇവിടെ പൊലീസുകാര്‍ നില്‍ക്കുന്നത് പെട്ടെന്ന് ശ്രദ്ധയില്‍ പെടാറില്ലെന്നും വാഹനങ്ങള്‍ പെട്ടന്ന് നിര്‍ത്തുമ്പോള്‍ അപകടമുണ്ടാവുന്നത് പതിവാണെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
"
"
ഇന്ന് നടന്ന അപകടത്തിന് പിന്നിലും പൊലീസിന്റെ അനാസ്ഥയെയാണ് നാട്ടുകാര്‍ പഴിക്കുന്നത്. ഇരുചക്രവാഹനത്തില്‍ എത്തിയ റഷീദ് പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ പിന്നിലുണ്ടായിരുന്ന ടിപ്പര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam