ബൈക്ക് മാറ്റാൻ പറ‌ഞ്ഞ് തർക്കമായി, ഷർട്ട് വലിച്ചു കീറി, മൊബൈൽ ഫോണ്‍ തട്ടിയെടുത്തു; കേസെടുത്ത് പൊലീസ്

Published : Apr 22, 2025, 09:16 PM IST
ബൈക്ക് മാറ്റാൻ പറ‌ഞ്ഞ് തർക്കമായി, ഷർട്ട് വലിച്ചു കീറി, മൊബൈൽ ഫോണ്‍ തട്ടിയെടുത്തു; കേസെടുത്ത് പൊലീസ്

Synopsis

വിനോദിന്‍റെ ഷർട്ട് വലിച്ചു കീറുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ബൈക്ക് കേട് വരുത്തുകയും ചെയ്തതായി നേമം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം: കോവളം എംഎൽഎ എം. വിന്‍സെന്‍റിന്‍റെ ഡ്രൈവര്‍ വിനോദ് നെട്ടത്താന്നിക്കും സുഹൃത്തിനും നേരെ ആക്രമണം. ഇന്നലെ വൈകിട്ട് പാപ്പനംകോട് എസ്റ്റേറ്റ് ജങ്ഷനിലെ തട്ടുകടയ്ക്ക് സമീപം രാത്രി 7 മണിയോടുകൂടിയാണ് സംഭവം. ബൈക്കിലെത്തിയ വിനോദും സുഹൃത്തും ചായ കുടിക്കാനായി ഇറങ്ങിയപ്പോഴാണ് ബൈക്ക്  മാറ്റി കൊടുക്കാന്‍ ആവശ്യപ്പെട്ട്  രണ്ടുപേര്‍ വിനോദിനെയും സുഹൃത്ത് ബാലരാമപുരം കൊടിനട സ്വദേശി അഖിലിനെയും മര്‍ദ്ദിച്ചത്. വിനോദിന്‍റെ ഷർട്ട് വലിച്ചു കീറുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ബൈക്ക് കേട് വരുത്തുകയും ചെയ്തതായി നേമം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി കേസുകളിലെ പ്രതികളായ സുഭാഷും അജിയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കേസെടുത്ത നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു; സംഭവം എറണാകുളം കോലഞ്ചേരിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു