പ്രവാസിയായ ഭാര്യയുമായുള്ള തർക്കം; രാത്രി ഭാര്യയുടെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾക്ക് തീവെച്ച പ്രതി അറസ്റ്റിൽ

Published : Mar 14, 2025, 05:16 AM IST
പ്രവാസിയായ ഭാര്യയുമായുള്ള തർക്കം; രാത്രി ഭാര്യയുടെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾക്ക് തീവെച്ച പ്രതി അറസ്റ്റിൽ

Synopsis

കഴിഞ്ഞ ദിവസം വെളുപ്പിനാണ്  ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും ബുള്ളറ്റും സൈക്കിളും കത്തിനശിച്ചത്.

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾക്ക് തീ വെച്ചയാളിനെ കണ്ടെത്തി പൊലീസ്. ഇന്‍ഫോസിസിന് സമീപം കുളത്തൂർ കോരാളം കുഴിയിൽ ഗീതുഭവനിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ കത്തിനശിച്ചതായി കണ്ടത്. സംഭവത്തിൽ വലിയവേളി മണക്കാട്ടിൽ പുത്തൻവീട്ടിൽ സജിത്തിനെയാണ്(38) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വെളുപ്പിനാണ്  ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറും ബുള്ളറ്റും സൈക്കിളും കത്തിനശിച്ചത്. വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്ന് സംഭവമറിയുന്നത്. കഴക്കൂട്ടം ഫയർഫോഴ്സും തുമ്പ പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

വീട്ടുടമയുടെ മൂത്ത മകളുടെ ഭർത്താവ് രാകേഷിന്‍റേതാണ് കത്തി നശിച്ച ഇന്നോവ കാർ. രാകേഷിന്‍റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് പ്രതിയായ സജിത്. കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാൻ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഏതാനും വർഷം മുമ്പ് ഇയാളുടെ ഭാര്യയും കുഞ്ഞും വിദേശത്ത് ജോലി കിട്ടി പോയിരുന്നു. അന്ന് മുതൽ ഭാര്യയുമായി തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെ ഫോണിൽ‌ വിളിച്ച് സംസാരിച്ച് തർക്കിച്ചതിന് ശേഷം പ്രതി രാത്രി രണ്ടു മണിയോടെ സ്ഥലത്തെത്തി വാഹനങ്ങൾക്കു മീതേ പെട്രോൾ ഒഴിച്ചശേഷം പേപ്പർ കത്തിച്ച് വാഹനങ്ങൾക്ക് മീതെ ഇടുകയായിരുന്നു. വീട്ടുകാരിൽ നിന്നും ലഭിച്ച വിവരവും സ്ഥലത്തെ സിസിടിവികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

പൊലീസ് സ്റ്റേഷനിൽ ബോംബേറ്, വധശ്രമമുൾപ്പെടെ 7 ക്രിമിനൽ കേസുകൾ; കാപ്പാകേസ് പ്രതി ഇനി സെൻട്രൽ ജയിലിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സ്ത്രീകളുമായി സെക്സ് ചാറ്റിന് ഗ്രൂപ്പ്, ആപ്പുകളിലും സജീവം'; ഭാര്യയുമായി ബന്ധപ്പെടുന്നതിനിടെ കുട്ടി കരഞ്ഞതോടെ കൊലപാതകം; ഷിജിൻ കൊടും ക്രിമിനൽ
'ഗണേഷിന് മറവി ഒരു സൗകര്യമായിരിക്കാം, പക്ഷേ...', കുടുംബം തകരാതിരിക്കാൻ ഉമ്മൻ ചാണ്ടി ഇടപെട്ടത് ഏറ്റവും നന്നായി അറിയുന്നയാൾ താനെന്ന് ഷിബു ബേബി ജോൺ