
കണ്ണൂര്‍: കണ്ണൂർ കീഴ്പ്പള്ളി അയ്യൻകുന്നിൽ സായുധ മാവോയിസ്റ്റ് സംഘമെത്തി. വിയറ്റ്‌നാം അങ്ങാടിയിൽ ഇവർ പ്രകടനം നടത്തി. 'ആറളം ഫാം ആദിവാസികൾക്ക്' എന്നെഴുതിയ പോസ്റ്ററും ഇവര്‍ വിയറ്റ്‌നാം അങ്ങാടിയിൽ പതിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങി. നേരത്തെയും ഇവിടെ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. സിപിഐ മാവോയിസ്റ്റ് കബനി ഏരിയാ സമിതി എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
മൂന്ന് സ്ത്രീകൾ അടങ്ങുന്ന പതിനൊന്ന് അംഗ സംഘമാണ് തോക്കുകളുമായി വൈകുന്നേരം കീഴ്‍പ്പള്ളി അയ്യൻകുന്നിൽ എത്തി പ്രകടനം നടത്തിയത്. ആറളം ഫാമിലെ തൊഴിലാളികളല്ല, ഫാമിന്റെ ഉടമകളാണ് എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സംഘമെത്തുന്നത്. രണ്ടാഴ്ച മുമ്പ് സമീപ പ്രദേശമായ അയ്യന്തോളിൽ അഞ്ച് അംഗ സംഘം എത്തിയിരുന്നു. വിവരം ലഭിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇവര്‍ക്കായി അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam