സ്വർണത്തിന്റെ തിളക്കം കൂട്ടാമെന്ന പേരിൽ വീട്ടിലെത്തി വാങ്ങിയത് രണ്ട് പവൻ; നിറം മാറിയതോടെ പരാതിയും അറസ്റ്റും

Published : Aug 11, 2023, 10:53 PM IST
സ്വർണത്തിന്റെ തിളക്കം കൂട്ടാമെന്ന പേരിൽ വീട്ടിലെത്തി വാങ്ങിയത് രണ്ട് പവൻ; നിറം മാറിയതോടെ പരാതിയും അറസ്റ്റും

Synopsis

രണ്ട് പവന്‍ സ്വര്‍ണം വാങ്ങി രാസ ലായനിയില്‍ ഇട്ടെങ്കിലും നിറം മാറിയതോടെ വീട്ടമ്മയ്ക്ക് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്.

പാലക്കാട്: പഴയ സ്വർണത്തിന്റെ തിളക്കം കൂട്ടാനെന്ന വ്യാജേന വീട്ടമ്മയുടെ പക്കൽ നിന്നും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച ബീഹാർ സ്വാദേശികളായ രണ്ടു യുവാക്കൾ പാലക്കാട്ട് അറസ്റ്റിൽ. ബീഹാർ അരൈറ ഭട്ടിയാരി സ്വദേശികളായ രൂപ് ലാൽ കുമാർ (30), പ്രഭുകുമാർ (28) എന്നിവരെയാണു കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്തത്.  

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടു മണിയോടെ കുഴൽമന്ദം പെരുങ്കുന്നം കോതോട്ടിലെത്തിയ യുവാക്കൾ  വീട്ടമ്മയുടെ സ്വർണത്തിന്റെ തിളക്കം കൂട്ടിത്തരാം എന്നു പറഞ്ഞു രണ്ടു പവൻ സ്വർണം വാങ്ങി രാസ ലായനിയിൽ ഇട്ടു.  തുടർന്ന് സ്വർണത്തിന്റെ  നിറം മാറിയതോടെ കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായ വീട്ടമ്മ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്  പൊലീസ് ഉടൻ സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സമാന രീതിയിലുള്ള തട്ടിപ്പിനു രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളും ഇവർതന്നെയാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.

Read also:  കാട്ടുതീയിൽ നടുങ്ങി അമേരിക്ക, കത്തിച്ചാമ്പലായി ലെഹാന; മരണ സംഖ്യ 55 ആയി, ആയിരത്തിലേറെ പേരെ കാണാനില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്
ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം എന്ന വാർത്തയിൽ ഫോട്ടോ മാറിയതിൽ ഖേദിക്കുന്നു