വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൈനികൻ ട്രെയിനിൽ കുഴഞ്ഞുവീണു  മരിച്ചു

Published : Mar 18, 2023, 05:09 PM ISTUpdated : Mar 18, 2023, 05:12 PM IST
വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൈനികൻ ട്രെയിനിൽ കുഴഞ്ഞുവീണു  മരിച്ചു

Synopsis

തെലങ്കാനയിലെ വാറംഗലിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ഹരിപ്പാട്:  ഗ്രഫ് (General Reserve Engineering Force) സൈനികൻ ട്രെയിനിൽ കുഴഞ്ഞുവീണു  മരിച്ചു. മുതുകുളം വടക്ക് സുനിൽ ഭവനത്തിൽ സുനിൽകുമാറാ (42)ണ് മരിച്ചത്. ജമ്മുവിൽ ജോലി ചെയ്തു വരുന്ന സുനിൽകുമാർ തിങ്കളാഴ്ചയാണ് നാട്ടിലേക്കു പുറപ്പെട്ടത്. തെലങ്കാനയിലെ വാറംഗലിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ റെയിൽവേ പൊലീസെത്തി അടുത്തുളള അശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ കാർത്തികേയൻ. അമ്മ: സുശീല. ഭാര്യ: നിഷ. മക്കൾ: സംവൃത, ആദർശ്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്