ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ നെടുങ്കണ്ടം സ്റ്റേഡിയത്തില്‍

Published : Aug 24, 2025, 01:35 PM IST
army army recruitment

Synopsis

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ നെടുങ്കണ്ടം സ്റ്റേഡിയത്തില്‍

തിരുവനന്തപുരം :  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായാണ് റിക്രൂട്ട്‌മെന്റ് റാലി. ഏഴ് ജില്ലകളില്‍ നിന്നായി 4,000 ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല.

റാലിയ്ക്ക് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ഉടുമ്പന്‍ചോല തഹസില്‍ദാരുടെ ചേമ്പറില്‍ അവലോകന യോഗം ചേര്‍ന്നു. ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുടെ സുഗമമായ നടത്തിപ്പിന് നെടുങ്കണ്ടത്ത് ഒരുക്കേണ്ട സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും യോഗം ചര്‍ച്ച ചെയ്തു. വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട ചുമതലകള്‍ സംബന്ധിച്ച് കളക്ടര്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കെ. എസ്. ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തും.

 

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം