
ഇടുക്കി: ഇടുക്കി ന്യൂമാന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആന്തൂറിയം ചെടികള്‍ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ന്യൂമാന്‍ സ്‌കൂള്‍ കോമ്പോണ്ടില്‍ നിന്ന് 300 ഓളം ആന്തൂറിയം ചെടികളാണ് മോഷണം പോയത്. കഴിഞ്ഞ രാത്രിയിലാണ് മോഷ്ടാക്കള്‍ വാഹനത്തില്‍ എത്തി ആന്തൂറിയം ചെടികള്‍ കടത്തിക്കൊണ്ട് പോയത്.
ഇടുക്കി സെന്റ ജോര്‍ജ്ജ് ചര്‍ച്ചിന് സമീപം പ്രവര്‍ത്തിക്കുന്ന ന്യൂമാന്‍ സ്‌കൂളിന്റെ കോമ്പോണ്ടില്‍ നിന്നുമാണ് വിപണിയില്‍ വന്‍വിലയുള്ള 300 ഓളം ആന്തൂറിയം ചെടികള്‍ മോഷ്ടിച്ചത്. കഴിഞ്ഞ രാത്രിയില്‍ എത്തിയ മോഷ്ടാക്കള്‍ സ്‌കൂള്‍മതില്‍ ചാടി കടന്ന് തൂമ്പയും കമ്പിയും ഉപയോഗിച്ചാണ് ആന്തൂറിയം പറിച്ച് വാഹനത്തില്‍ കടത്തിക്കൊണ്ട് പോയത്.
സ്‌കൂള്‍ അധികൃതര്‍ ഇടുക്കി പൊലീസില്‍ പരാതി നല്‍കി. ഇടുക്കിയില്‍ രാത്രികാലങ്ങളില്‍ പൊലിസ് പട്രോളിങ്ങ് ശക്തമാക്കി. മോഷ്ടാക്കളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പള്ളി വികാരി ഫാദര്‍ ജോര്‍ജ്ജ് കരിവേലി, പി റ്റി എ പ്രസിഡന്റ്, ജോബി ഈരൂരിക്കല്‍, സ്‌കൂള്‍ എച്ച്എം സെലിന്‍ സിഎംസി എന്നിവര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam