ഓൺലൈൻ ക്ലാസിന് ശേഷവും ഇവർക്ക് പഠിക്കാനുണ്ട്, ജീവിതം

Published : Oct 29, 2020, 06:06 PM IST
ഓൺലൈൻ ക്ലാസിന് ശേഷവും ഇവർക്ക് പഠിക്കാനുണ്ട്, ജീവിതം

Synopsis

സ്കൂളുകൾ തുറന്നില്ലെങ്കിലും ഓൺലൈൻ വഴി പഠനം തുടരുന്നുണ്ട് കുട്ടികൾ.  ഈ ക്ലാസ് കഴിഞ്ഞാൽ  കളിയും തമാശയും ഒക്കെയായി സമയം ചെലവഴിക്കുന്നവരാണ് കുട്ടികളിൽ ഭൂരിഭാഗവും

ആലപ്പുഴ: സ്കൂളുകൾ തുറന്നില്ലെങ്കിലും ഓൺലൈൻ വഴി പഠനം തുടരുന്നുണ്ട് കുട്ടികൾ.  ഈ ക്ലാസ് കഴിഞ്ഞാൽ  കളിയും തമാശയും ഒക്കെയായി സമയം ചെലവഴിക്കുന്നവരാണ് കുട്ടികളിൽ ഭൂരിഭാഗവും. എന്നാൽ ആദിത്യനും, അഭിമന്യുവും, അദ്വൈതിനും പഠിക്കാൻ വേറെയുമുണ്ട് പാഠങ്ങൾ. 

തനിക്കായി കഷ്ടപ്പെടുന്ന അച്ഛന് തുണയേകണമെന്ന് അവർ ഓരോരുത്തരുടെയും നിശ്ചയമാണ്. അതിനായി  റോഡരികിൽ  പച്ചക്കറി കച്ചവടത്തിന്റെ തിരക്കിലാണ് അവർ. കൂട്ടുകാർ ഓൺലൈൻ ക്ലാസും കഴിഞ്ഞ് ടിവി കണ്ടും കളിച്ചും സമയം കളയുമ്പോൾ ഈ മൂവർ സoഘത്തിന് ഇതിനൊന്നിനും സമയം കളയാനില്ല. 

ഒമ്പതും 12-ഉം 14 ഉം വയസുള്ള കുട്ടികളാണിവർ. കുട്ടികളുടെ ഊർജത്തിൽ അവശതകൾ മറക്കുകയാണ് ഡ്രൈവറായ അച്ഛൻ ശെൽവരാജ്. ആലപ്പുഴ കരളകം വാർഡിൽ വാടക വീട്ടിലാണ്  ശെൽവരാജിന്റെയും കുടുംബത്തിന്റെയും താമസം. 

ആദ്യം സ്വർണ്ണപ്പണിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സ കഴിഞ്ഞപ്പോൾ ആ പണി നിർത്തുകയായിരുന്നു. കെട്ട കാലത്തെ പോരാട്ടം അതിജീവനത്തിന്റെ പുതിയ കഥ രചിക്കുമെന്ന് തന്നെയാണ് ഈ കുട്ടികളുടെ ആത്മവിശ്വാസം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും