കുന്നംകുളം അക്കിക്കാവ് - പന്നിത്തടം ബൈപാസിന് സമീപത്തെ കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പെരുമ്പാവൂർ സ്വദേശിയായ ശ്രീക്കുട്ടനെ പോലീസ് പിടികൂടി.

Published : Aug 13, 2026, 04:38 PM IST
THEFT ARREST

Synopsis

കുന്നംകുളം അക്കിക്കാവ് - പന്നിത്തടം ബൈപാസിന് സമീപത്തെ കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പെരുമ്പാവൂർ സ്വദേശിയായ ശ്രീക്കുട്ടനെ പോലീസ് പിടികൂടി.

തൃശൂർ: കുന്നംകുളം അക്കിക്കാവ് - പന്നിത്തടം ബൈപാസിന് സമീപത്തെ കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. പെരുമ്പാവൂർ മരംപള്ളി സ്വദേശിയായ ശ്രീക്കുട്ടൻ (29) ആണ് കേസിൽ പോലീസിന്റെ പിടിയിലായത്.

ജൂലൈ 30-ന് വൈകുന്നേരം 5.30-നും ജൂലൈ 31-ന് രാവിലെ 8.30-നും ഇടയിലുള്ള സമയത്തായിരുന്നു അക്കിക്കാവ് - പന്നിത്തടം റോഡിലെ നിർമ്മാണ സ്ഥലത്ത് മോഷണം നടന്നത്. വിനീത് എം എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിട നിർമ്മാണ സ്ഥലത്തെ രണ്ടാമത്തെ നിലയുടെ വാർപ്പ് കഴിഞ്ഞ് താഴെ സൂക്ഷിച്ചിരുന്ന 85 ജാക്കികൾ, 81 ഇരുമ്പ് പൈപ്പുകൾ, 10 ഇരുമ്പ് ഷീറ്റുകൾ, മൂന്ന് സ്പാനുകൾ, ഒരു സോളാർ ക്യാമറ എന്നിവയാണ് ഇവിടെനിന്ന് മോഷണം പോയത്. മോഷണത്തിലൂടെ ഏകദേശം 3,65,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാർ, സബ് ഇൻസ്‌പെക്ടർ ശരത്ത് സോമൻ, സബ് ഇൻസ്‌പെക്ടർ കെ. ശശി കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം-വേളാങ്കണ്ണി കെഎസ്ആർടിസി സൂപ്പർ ഡീലക്സ് വെള്ളിയാഴ്ച മുതൽ; വെട്ടുകാട്, വിഴിഞ്ഞം, പൂവാർ വഴി സർവീസ്
സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്ന് സ്വർണവും പണവും തട്ടി, അന്തിക്കാട് രണ്ട് പേർ പിടിയിൽ