
മലപ്പുറം: കൊണ്ടോട്ടിയിൽ ഏഴരക്കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ ബർദ്ധമാൻ മൻഡേശ്വർ സ്വദേശികളായ അസ്ഫർ അലി, മക്ബുൽ ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്.
ബംഗാളിൽ നിന്നും ഇന്ന് പുലർച്ചെയാണ് കഞ്ചാവ് അസ്ഫർ അലി ട്രയിൻ മാർഗ്ഗം എത്തിച്ചത്. തുടർന്ന് കൊണ്ടോട്ടി നീറ്റാണിമ്മൽ എന്ന സ്ഥലത്തു വച്ച് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പിടിയിലായ അസ്ഫർ അലി കൊലപാതക ശ്രമക്കേസിൽ പ്രതിയാണ്.
അതേസമയം, റണാകുളത്ത് കഞ്ചാവ് വേട്ട. എറണാകുളം ഏലൂർ ചിറകുഴിയിൽ 7.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. ഇടപ്പള്ളി സ്വദേശി നന്ദകുമാർ ആണ് പൊലീസിന്‍റ പിടിയിലായത്. നന്ദകുമാർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ രാത്രി കാലങ്ങളിൽ യുവാക്കൾ എത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.
വരാപ്പുഴ എക്‌സൈസ് ഇൻസ്‌പെക്ടർ എം പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ പൊക്കിയത്. ആസാം സ്വദേശിയാണ് ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയതെന്നാണ് പൊലീസ് പറയുന്നത്. വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് തൂക്കി വിൽക്കുന്നതിന് ആവശ്യമായ ത്രാസും, കഞ്ചാവ് വിറ്റ് കിട്ടിയ 6500 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തു.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി യു ഋഷികേശൻ, പ്രിവൻറ്റീവ് ഓഫീസർമാരായ അനീഷ് ജോസഫ്, സി ജി ഷാബു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് അനൂപ്, പി എസ് സമൽദേവ്, സി ജി അമൽദേവ്, ധന്യ എംഎ എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം