രാത്രി 12 മണിയോടെ എത്തി, കയറിച്ചെന്ന് 8000 രൂപയെടുത്ത് മടങ്ങി; പതിവ് കള്ളനെ പൂട്ടി പൊലീസ്

Published : Apr 06, 2024, 03:01 AM IST
രാത്രി 12 മണിയോടെ എത്തി, കയറിച്ചെന്ന് 8000 രൂപയെടുത്ത് മടങ്ങി; പതിവ് കള്ളനെ പൂട്ടി പൊലീസ്

Synopsis

രാത്രി 12 മണിയോടെ എത്തി, കയറിച്ചെന്ന് 8000 രൂപയെടുത്ത് മടങ്ങി; പതിവ് കള്ളനെ പൂട്ടി പൊലീസ്  

കോട്ടയം: തിരുനക്കര ക്ഷേത്രത്തിനു സമീപത്തുള്ള കടമുറിയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം പ്ലാശനാൽ തെള്ളിയാമറ്റം ഭാഗത്ത് കാരാട്ട് വീട്ടിൽ ശ്രീജിത്ത് കെ.എസ് എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 27 ന് രാത്രി 12 മണിയോടുകൂടി തിരുനക്കര ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന കടമുറിക്കുള്ളിൽ അതിക്രമിച്ചുകയറി, അലമാരയിൽ സൂക്ഷിച്ചിരുന്ന 8000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. 

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ശ്രീജിത്തിന് ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി,തൊടുപുഴ, മുട്ടം എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്.

പൂട്ടിയ ക്രഷറിന്റ ശുചിമുറി മാത്രം ആക്ടീവ്, ഇടയ്ക്ക് വെളിച്ചവും മണവും, പൊലീസിന് രഹസ്യവിവരമെത്തി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു